ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ പോലീസുകാരന്‍ കൊല്ലപ്പെട്ടു

കത്വ: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ബില്ലവാര്‍ തഹസില്‍ കോഗ്-മാണ്ഡ്‌ലി ഗ്രാമത്തിലായിരുന്നു ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരു വീടിനുള്ളില്‍ ഒരു കൂട്ടം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന സംയുക്തമായി നടത്തിയ തിരച്ചില്‍ ആരംഭിക്കുകയും പിന്നീട് ഇവരുടെ സങ്കേതം കണ്ടത്തുകയുമായിരുന്നു.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു കശ്മീര്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയും കുഗ്രാവില്‍ സായുധ സേനയും ഭീകരരും ഏറ്റുമുട്ടുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments