CrimeNational

ഹോം ഗാര്‍ഡിനെ ആക്രമിച്ച പുള്ളിപുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ബിജ്നോര്‍: യുപിയിലെ ബിജേനോറില്‍ ഹോംഗാര്‍ഡിനെ ആക്രമിച്ച പുള്ളിപുലിയെ തല്ലിക്കൊന്നു. അമാന്‍നഗര്‍ ഗ്രാമത്തിലാണ് പുള്ളിപ്പുലിയെ തല്ലിക്കൊന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ഹോംഗാര്‍ഡായ ജവാന്‍ സുരേന്ദ്ര തന്റെ മക്കളായ ദിശ (20), രേശു (14), ദീപാംഷു (18) എന്നിവരോടൊപ്പം വീടിന് പുറകിലുള്ള കുഴല്‍ക്കിണറിലേക്ക് പോയപ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം നടന്നത്.

ഇയാളെ കണ്ടയുടന്‍ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പുലിയെ വടികൊണ്ട് അടിച്ചു കൊല്ലുകയുമായിരുന്നു. പുലി അപ്പോള്‍ തന്നെ ചത്തിരുന്നു. ഗാര്‍ഡിന്‍രെ മക്കള്‍ മൂവരും തങ്ങളുടെ അച്ഛനെ രക്ഷിക്കാനായി പുള്ളിപ്പുലിയുമായി പോരാടുകയും പിതാവിനെ രക്ഷിക്കാനും ശ്രമിച്ചു.

പരിക്കേറ്റ ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പുലിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *