
മഹാരാഷ്ട്ര; പിതാവ് സ്വ ജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന് കുടുംബത്തിന് പിഴ ഏര്‍പ്പെടുത്തി. 2.5 ലക്ഷം രൂപ പിഴയടക്കാനാണ് ജാതി പഞ്ചായത്ത് ആവിശ്യപ്പെട്ടത്. ബീഡ് ജില്ലയിലെ അഷ്തി താലൂക്കില്‍ താമസിക്കുന്ന മലന്‍ ഫുല്‍മാലിക്കിനാണ് ജാതി പഞ്ചായത്ത് വലിയ തുക പിഴ അടയ്ക്കണമെന്ന് പ്രഖ്യാപിച്ചത്. പിതാവ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.
ജാതിക്കകത്ത് നിന്ന് പ്രണയ വിവാഹം കഴിച്ചത് പഞ്ചായത്ത് എതിര്‍ത്തു. തന്റെ കുടുംബത്തിന് ഇത്രയും വലിയ തുക പിഴ അടക്കാന്‍ കഴിയില്ലായെന്ന് പറഞ്ഞപ്പോള്‍ ഇവരെയും ഇവരുടെ അടുത്ത ഏഴ് തലമുറകളെയും ജാതി ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
നന്ദിവാലെ തിരമാലിയ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. ഭര്‍ത്താവിനും രണ്ട് ആണ്‍മക്കള്‍ക്കും ഒരു മകള്‍ക്കുമൊപ്പമാണ് മലന്‍രെ താമസം. പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചവര്‍ക്കും ജാതിയില്‍ നിന്ന് പുറത്താക്കിയവര്‍ക്കുമെതിരെ മലന്‍ പോലീസില്‍ പരാതി നല്‍കി.