കൊല്‍ക്കത്ത; കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം കോടതി നിഷേധിച്ചു. പ്രതികളായ മുന്‍ ആര്‍ജി കാര്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ്, സസ്പെന്‍ഡ് ചെയ്ത പോലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ടല്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് കൊല്‍ക്കത്തയിലെ പ്രത്യേക കോടതി നിഷേധിച്ചത്. രണ്ട് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ വിചാരണ വേളയില്‍ ‘അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി’ പരിഗണിക്കപ്പെടുമെന്നും ഇത് ‘വധശിക്ഷ കിട്ടാന്‍ വരെ സാധ്യതയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ പോലീസും ആയ പ്രതിയുടെ സാമൂഹിക നില വിസ്മരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ സാമൂഹിക പദവിയെ സംബന്ധിച്ച കുറ്റാരോപിതരുടെ നിലപാട് അവഗണിക്കേണ്ട കാര്യമല്ലെന്ന് കോടതി പറഞ്ഞു. നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അനുവദിക്കുമ്പോള്‍ ക്യാമറാ നടപടി ക്രമങ്ങള്‍ വേണമെന്ന പ്രതികളുടെ അപേക്ഷയും കോടതി നിരസിച്ചു, എന്നാല്‍ അവരുടെ സമ്മതത്തോടെ മാത്രമേ നുണ പരിശോധനയ്ക്ക് വിധേയാമാക്കാവൂ എന്ന് കോടതി വ്യക്തമാക്കി.