ഭോപ്പാല്‍; ഭോപ്പാലില്‍ കാണാതായ അഞ്ച് വയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്താനായി പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു.100ലധികം പോലീസുകാരെയും ഡ്രോണ്‍, ഡൈവര്‍മാരെയും ഒക്കെ ചേര്‍ത്ത് സമീപത്തെ ജലാശയങ്ങളിലും അഴുക്കുചാലുകളിലും തിരഞ്ഞിരുന്നു. ഇന്നാണ് കുട്ടിയെ സമീപത്തായിട്ടുള്ള പൂട്ടിക്കിടക്കുന്ന ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.
കുടുംബം താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. മൃതദേഹം അന്വേഷണത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂട്ടിക്കിടക്കുന്ന ഫ്ളാറ്റ് തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചു.കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജഹാനാബാദ് പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സ്ഥലം എംഎല്‍എ ആതിഫ് ആരിഫ് അക്വീലും പൊലീസ് സ്റ്റേഷനിലെത്തി.