തിങ്കളാഴ്ച്ച മാത്രം ലെബനില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടത് 90,000- ത്തിലധികം ആളുകളെന്ന് യുഎന്‍

ലെബനന്‍; ലെബനിലേയ്ക്ക് ഇസ്രായേലിന്റെ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് പാലായനം ചെയ്യപ്പെടുന്നത്. തിങ്കളാഴ്ച മുതല്‍ 90,000-ത്തിലധികം ആളുകള്‍ ലെബനില്‍ പലായനം ചെയ്യപ്പെട്ടുവെന്ന് യുഎന്‍ പറയുന്നു. തെക്കന്‍ ലെബനനിലും ബെക്കാ ഏരിയയിലും ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്‍രെ ആക്രമണങ്ങളെല്ലാം തന്നെ ദ്രുതഗതിയിലായതിനാല്‍ തന്നെ ദുരന്തങ്ങളുടെ വ്യാപ്തി അളക്കാനാവില്ലെന്നും പല പ്രദേശങ്ങളില്‍ നിന്ന് മാറി പോകണമെന്നും ഇസ്രായേലികള്‍ക്ക് സൈന്യം അറിയിപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ, ടെല്‍ അവീവിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തങ്ങള്‍ തടഞ്ഞുവെന്ന് ഇസ്രായേല്‍ പറഞ്ഞു. ഒക്ടോബര്‍ 8 മുതല്‍, ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ ദിവസേന അതിര്‍ത്തി കടന്നുള്ള ആക്രമണം ഉണ്ടാകുകയും 60,000 ആളുകള്‍ വടക്കന്‍ ഇസ്രായേലില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു.ലെബനനിലെ ബ്രിട്ടീഷ് പൗരന്മാരോട് ‘ഉടന്‍ രാജ്യം വിട്ട് പോകണമെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു . യുഎസ്, കാനഡ, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തലവന്‍മാര്‍ തങ്ങളുടെ പൗരന്മാരോട് ഇസ്രായേല്‍ വിട്ട് പോകാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments