CrimeKerala

പീഡനത്തിലൂടെ ഗര്‍ഭിണിയായ പതിനേഴുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് കേരള ഹൈക്കോടതി

കൊച്ചി:പീഡനത്തിലൂടെ ഗര്‍ഭിണിയായ പതിനേഴുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതിയില്ലെന്ന് കേരള ഹൈക്കോടതി. സാധാരണ നിലയില്‍ ഇത്തരം കേസുകള്‍ക്ക് ഹൈക്കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നതാണ്. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് അനുമതി നിഷേധിച്ചത് പെണ്‍കുട്ടിയുടെ ഗര്‍ഭാസ്ഥ ശിശു പൂര്‍ണ്ണമായ വളര്‍ച്ചയില്‍ എത്തിയതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ഡെലിവറിക്ക് ശേഷം കുട്ടിയെ ദത്തെടുക്കാന്‍ ഇരയായ പെണ്‍കുട്ടിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഇരയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ ഉത്തരവിട്ടത്. 17 വയസ്സുള്ള പെണ്‍കുട്ടി നിലവില്‍ 32 ആഴ്ച ഗര്‍ഭിണിയാണ്. സഹപാഠിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. സഹപാഠി തന്നെ പലതവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നതുവരെ ഗര്‍ഭിണിയായ വിവരം ഇരയോ പരാതിക്കാരനോ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിലെ ഭ്രൂണം 27 ആഴ്ചയും 6 ദിവസവും പിന്നിട്ടപ്പോഴാണ് താന്‍ ഗര്‍ഭിണി ആണെന്ന് ഇര അറിയുന്നത്.അത് കൊണ്ട് തന്നെ കോടതിയുടെ അനുമതിയില്ലാതെ ഗര്‍ഭമലസിപ്പിക്കാനാകില്ലെന്ന് വ്യക്തമായി.

പെണ്‍കുട്ടി പരിഭ്രാന്തിയിലാണെന്നും ഗര്‍ഭം അവസാനിപ്പിക്കാന്‍ അപേക്ഷിക്കുകയാണെന്നുമുള്ള ഹര്‍ജിയിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു. 37 ആഴ്ച വരെ ഗര്‍ഭം തുടര്‍ന്നാല്‍ അമ്മയുടെ ശാരീരികവും മാനസികവുമായ നിലയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയിരിക്കെ, ഹര്‍ജി തള്ളിക്കളയാന്‍ മാത്രമേ കോടതിക്ക് കഴിയൂ,” കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *