CrimeNational

വീണ്ടും പെണ്‍കുട്ടി. വീട്ടില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയ യുവതി മരിച്ചു, ഭര്‍ത്താവും വീട്ടുകാരും കസ്റ്റഡിയില്‍

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പൂനെയില്‍ ഗര്‍ഭിണിയായ സ്ത്രീയോട് ഭര്‍ത്താവിന്‍രെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരത. വീട്ടില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. പെണ്‍കുട്ടിയാണെന്ന് മനസിലായതിനാലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. 24 കാരിയായ യുവതിക്കും കുഞ്ഞിനുമാണ് ദാരുണ മരണം ഏറ്റുവാങ്ങേണ്ടി വന്നത്. ഡോക്ടറെ വീട്ടിലെത്തിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയത്. യുവതി നാലുമാസം ഗര്‍ഭിണി ആയിരുന്നു. മരണപ്പെട്ട യുവതി 2017 ല്‍ ആണ് വിവാഹം കഴിക്കുന്നത്. പിന്നീട് ഇവര്‍ക്ക് രണ്ട് കുട്ടികളും ജനിച്ചു. ഒരാണും ഒരു പെണ്ണുമായിരുന്നു ഉണ്ടായിരുന്നത്. യുവതി മൂന്നാമതും ഗര്‍ഭവതിയായതോടെ ആണ്‍കുട്ടി വേണമെന്ന് ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചിരുന്നു.

ഉദരത്തിലുള്ള ശിശുവിന്റെ ലിംഗം അറിയാന്‍ കാലതാമസം വരുന്നതിനാല്‍ അവര്‍ കാത്തിരിക്കുകയും നാല് മാസങ്ങള്‍ക്ക് ശേഷം പരിശോധനയില്‍ പെണ്‍കുട്ടി ആണെന്ന് അറിയുകയുമായിരുന്നു. തുടര്‍ന്നാണ് അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതിനായി ഡോക്ടറെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി അബോര്‍ഷന്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് അമിതമായി രക്തസ്രാവം ഉണ്ടായി.

സ്ത്രീയുടെ നില വഷളായതോടെ പിറ്റേന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് ഇന്ദാപൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭ്രൂണം കുടുംബത്തിന്റെ കൃഷിയിടത്തില്‍ കുഴിച്ചിട്ടതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മരിച്ച സ്ത്രീയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും അറസ്റ്റ് ചെയ്തു.യുവതിയുടെ അമ്മായിയമ്മക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫാമില്‍ നിന്ന് ഭ്രൂണം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ ലിംഗനിര്‍ണ്ണയവും അബോര്‍ഷനും കുറ്റകരമായതിനാല്‍ തന്നെ അബോര്‍ഷന്‍ നടത്തിയ ഡോക്ടറെയും അറസ്റ്റ്് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *