കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസ്; ഡിസംബർ 2 മുതൽ വിചാരണ

95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടക്കുകയെന്നാണ് വിവരം.

km bashir

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഡിസംബർ 2 മുതൽ 18 വരെ വിചാരണ  നടക്കും. 95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടക്കുകയെന്നാണ് വിവരം.

വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ ആയിരിക്കും നടക്കുക. തിരുവനന്തപുരം ഒന്നാം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,301,304,മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പ്  പ്രകാരമാണ് വിചാരണ.

കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ  കോടതി തീരുമാനിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഹാജരാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments