ബെയ്‌റൂട്ട്; ഇസ്രായേല്‍ ലെബനിനെതിരെ ആക്രമണം ശക്തമാക്കി. ഇന്ന് രാവിലെ മുതല്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 400 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രാവിലെ മുതല്‍ തെക്കന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് ഇസ്രായേല്‍ തങ്ങളുടെ ആക്രമണം അഴിച്ച് വിട്ടത്. ഏകദേശം ഒരു വര്‍ഷത്തോളമായി അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകള്‍ നടക്കുന്നിട്ടുണ്ടെങ്കിലും ഇത്രയും ആളുകള്‍ മരിക്കുന്നത് ആദ്യമായിട്ടാണ്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കുട്ടികളും സ്ത്രീകളും പാരാമെഡിക്കുകളും ഉള്‍പ്പെടുന്നുവെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പേജര്‍ ആക്രമണവും വോക്കി ടോക്കി പൊട്ടിത്തെറിയും ഒക്കെ നടത്തിയിട്ടും വീണ്ടും പ്രതികാരപരമായ പ്രവര്‍ത്തിയാണ് ഇസ്രായേലില്‍ നിന്ന് ഉണ്ടാകുന്നത്.
ലെബനനെതിരെയുള്ള ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇറാഖിലെ ഉന്നത അധികാരിയായ ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍-സിസ്താനി അഭ്യര്‍ത്ഥിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് പൗരന്‍മാരോട് വീടുവിട്ട് പോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.