ഭുവനേശ്വര്‍; പട്ടാളക്കാരനും പ്രതിശ്രുത വധുവും ഭുവനേശ്വര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെഡി ഭുവനേശ്വറില്‍ ആറ് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ ഉച്ചവരെ ആയിരുന്നു ബന്ദ്. കസ്റ്റഡി പീഡനവും സ്ത്രീക്കെതിരെയുള്ള ലൈംഗികാതിക്രമവും ഒഡീഷയെ നാണം കെടുത്തിയിരിക്കുകയാണ് . പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് ബന്ദ്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഭുവനേശ്വറില്‍ ആറ് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്ഐടി അന്വേഷണവും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും വേണമെന്ന് പട്നായിക് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. റോഡില്‍ വെച്ച് ഒരു കൂട്ടം ഗുണ്ടകള്‍ ശല്യപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്കാന് ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ കരസേനാ ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവുമാണ് ആക്രമിക്കപ്പെട്ടത്. പട്ടാളക്കാരനെ അടിക്കുകയും ലോക്കപ്പില്‍ ഇട്ട് പൂട്ടുകയും ചെയ്തു.
പ്രതിശ്രുത വധു ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവിക്കുകയും കൈകള്‍ കെട്ടി ഒരു മുറിയില്‍ ഇട്ടെന്നും പോലീസ് തന്റെ വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും ഇര ആരോപിക്കുകയും സംഭവം സത്യമായതിനാല്‍ തന്നെ ഭുവനേശ്വര്‍ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനടക്കമുള്ളവരുടെ മേല്‍ കേസെടുക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷന് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.