ഡല്‍ഹി; പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയെയും അവളുടെ രക്ഷിതാക്കളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഇന്നലെ രാവിലെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൂവരെയും കുത്തി പരിക്കേല്‍പ്പിച്ചത്. ഡല്‍ഹിയിലെ ഖ്യാല പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയും സുഹൃത്തായ അഭിഷേകും രജൗരി ഗാര്‍ഡനിലെ ഒരു സലൂണില്‍ ജോലി ചെയ്ത് കൊണ്ടിരുന്നത്. ഇരുവരും ആദ്യം നല്ല സുഹൃത്തുക്കല്‍ ആയിരുന്നു. പിന്നീട് പ്രണയിതാക്കളുമായി. പിന്നീട് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കാമുകിയെ കൊല്ലാനാണ് അവളുടെ വീട്ടില്‍ പോയതെന്നും പ്രതി പറഞ്ഞു.
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മൂവരും നിലവില്‍ ചികിത്സയിലാണ്. ഭവന ഭേദനം, കൊലപാതകശ്രമം എന്നീ വകുപ്പുകല് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.