CrimeWorld

അലബാമയില്‍ കൂട്ട വെടിവെയ്പ്പ്, നാല് മരണം

അലബാമ; അമരിക്കയിലെ അലബാമയില്‍ ബാറിന് പുറത്ത് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അലബാമയിലെ ബര്‍മിംഗ്ഹാമിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ഏരിയയില്‍ രാത്രി 11 മണിയോടെ ഒരു വലിയ വെടിവയ്പ്പുണ്ടാവുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, നാലാമത്തെ വ്യക്തി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒന്നിലധികം ഷൂട്ടര്‍മാര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഓഫീസര്‍ ട്രൂമാന്‍ ഫിറ്റ്സ്ജെറാള്‍ഡ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ആദ്യം മരണപ്പെട്ടത്. വെടിവെയ്പ്പില്‍ ആരെയും കസ്റ്റഡിയില്‍ കിട്ടിയിട്ടില്ല, സംഭവത്തെ പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങളോട് ചോദിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍ എന്നീ ഏജന്‍സികളും അന്വേഷണത്തില്‍ പങ്കാളികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *