ആഗോളഭീകരനേതാവിൻ്റെ പോസ്റ്റർ ഒട്ടിച്ച് സവാരി നടത്തുന്ന ഓട്ടോ

auto

കൊച്ചി: ആഗോളഭീകരനേതാവിൻ്റെ പോസ്റ്റർ ഒട്ടിച്ച് സവാരി നടത്തുന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ വ്യാപകവിമർശനത്തിന് കാരണമാകുന്നു. ഇറാനിൽ വച്ച് കൊല്ലപ്പെട്ട ഹമാസിൻ്റെ രാഷ്ട്രീയവിഭാഗം മേധാവി ഇസ്മായിൽ ഹനിയയുടെ ചിത്രം വാഹനത്തിൻ്റെ പിറകുവശത്ത് ഒട്ടിച്ചാണ് സവാരി നടത്തുന്നത്. ലോകം വെറുക്കുന്ന ആഗോളഭീകരനെ ആരാധിക്കുന്ന ഓട്ടോറിക്ഷയുടെ ഉടമയാരാണെന്ന് തിരയുകയാണ് സോഷ്യൽമീഡിയ.

ആലുവ രജിസ്‌ട്രേഷൻ ഓട്ടോറിക്ഷയാണെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. സവാരി നടത്തുന്ന ഓട്ടോയുടെ പിറകുവശത്ത് നിന്നുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ആരുടേതാണ് ഓട്ടോയെന്ന് അറിഞ്ഞാൽ അൽപ്പം അകലം കാണിക്കാമെന്ന് വരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു കഴിഞ്ഞു.

2006 ൽ പലസ്തീൻ പ്രധാനമന്ത്രിയായ ആളാണ് ഇസ്രായേൽ ഹനിയ. ഇറാൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി രാജ്യത്ത് എത്തിയതായിരുന്നു ഇയാൾ. ഇതിനിടയിൽ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സുരക്ഷ കണക്കിലെടുത്ത് ഹനിയ ഖത്തറിൽ താമസിച്ചായിരുന്നു നേരത്തെ ഹമാസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിൻ്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആ പ്രതിജ്ഞ നടപ്പാക്കുന്നതിൻ്റെ ഭാഗമായിരുന്നു കൊലപാതകം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments