ഉത്തര്‍പ്രദേശ്; കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിശ്രുത വരന്റെ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്ത യുവാവ് പിടിയില്‍. ദില്‍നവാസ് (28) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ദില്നവാസും 19 കാരിയായ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ അകന്നു. എന്നിട്ടും കുറേ മാസങ്ങളായി തന്റെ മകളെ പ്രതി ശല്യം ചെയ്യുകയായിരുന്നു. ആ കാര്യം പെണ്‍കുട്ടി തന്റെ അമ്മയോട് പറഞ്ഞിരുന്നു. ഒരു മാസം മുന്‍പാണ് യുവതിയുടെ കുടുംബം പ്രയാഗ്രാജില് വെച്ച് വിവാഹം നിശ്ചയിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ യുവതിയുടെ പേരില്‍ വ്യാജ ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും പ്രതിശ്രുത വരന്റെ കുടുംബാംഗങ്ങള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തുവെന്ന് ഔറായ് ക്രൈം ഇന്‍സ്പെക്ടര്‍ സഞ്ജയ് യാദവ് പറഞ്ഞു. ഇതറിഞ്ഞ് യുവതിയുടെ സഹോദരന് പ്രതിയെ വിളിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ വിവാഹം മുടക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.