World

ലബനന്‍ സ്ഫോടനം; വോക്കി ടോക്കികളുടെ നിര്‍മാണം നിര്‍ത്തിയതായി ജപ്പാന്‍ കമ്പനി

ഇസ്രായേല്‍; ലെബനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കി ടോക്കിയുടെ പൊട്ടിത്തെറിയും വലിയ ദുരന്തങ്ങള്‍ക്കും ഭീതികള്‍ക്കും വഴി വെച്ചിരിക്കുകയാണ്. തങ്ങളുടെ ഫോണുകളെ പോലും സുരക്ഷിതമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ബുധനാഴ്ച്ചയാണ് ലെബനനിലുടനീളം നൂറുകണക്കിന് വോക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒസാക്ക ആസ്ഥാനമായുള്ള ടെലികമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മാതാക്കളായ ഐകോം നിര്‍മ്മിച്ച IC-V82 ട്രാന്‍സ്സീവറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ 10 വര്‍ഷമായി IC-V82-കളോ അവ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ബാറ്ററികളോ നിര്‍മ്മിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഐകോം പറയുന്നു.

തങ്ങളുടെ ലോഗോയുള്ള ടു-വേ റേഡിയോ ഉപകരണങ്ങള്‍ ലെബനനില്‍ പൊട്ടിത്തെറിച്ചുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഐകോം ബിബിസിയോട് പറഞ്ഞു. 2004 മുതല്‍ 2014 ഒക്ടോബര്‍ വരെ മിഡില്‍ ഈസ്റ്റിലേക്ക് ഉള്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്ത ഒരു ഹാന്‍ഡ്ഹെല്‍ഡ് റേഡിയോയാണ് IC-V82 . ഏകദേശം 10 വര്‍ഷം മുമ്പ് ഇത് നിര്‍ത്തലാക്കി, അതിനുശേഷം ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഇത് അയച്ചിട്ടില്ലായെന്നും ഐകോം പ്രസ്താവനയില്‍ പറഞ്ഞു.

‘പ്രധാന യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ബാറ്ററികളുടെ ഉല്‍പ്പാദനവും നിര്‍ത്തലാക്കി, വ്യാജ ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഒരു ഹോളോഗ്രാം സീല്‍ ഘടിപ്പിച്ചിട്ടില്ല, അതിനാല്‍ ഉല്‍പ്പന്നം ഞങ്ങളുടെ കമ്പനിയില്‍ നിന്ന് കയറ്റി അയച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല.’ തങ്ങളുടെ എല്ലാ റേഡിയോകളും ജപ്പാനിലെ ഒരേ ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നതെന്നും അംഗീകൃത വിതരണക്കാര്‍ മുഖേന വിദേശ വിപണികള്‍ക്കായി മാത്രമാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഐകോം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *