CinemaMedia

തലയുടെ ആരാധകർക്ക് ഇനി ആഘോഷരാവ്; ‘വിടാമുയർച്ചി’ ടീസർ ഉടൻ

തമിഴ് സൂപ്പർതാരം അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ടീസർ അടുത്ത വാരത്തിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് തീരുമാനിച്ചിരുന്നെങ്കിലും അടുത്ത വർഷത്തെ പൊങ്കൽ വരെ നീട്ടിയതായാണ് അറിയുന്നത്. ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനം മൂലമാണ് അണിയറപ്രവർത്തകർ റിലീസ് നീട്ടുന്നത് എന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ ജയം രവിയുടെ ബ്രദർ, കവിൻ നായകനാകുന്ന ബ്ലഡ്ഡി ബെഗ്ഗർ എന്നിവ പോലുള്ള ദീപാവലി സിനിമകളുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ഈ നീക്കം.

മങ്കാത്ത എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അജിത്, അർജുൻ, തൃഷ എന്നിവർ വീണ്ടും ഒന്നിക്കുന്നതാണ് ‘വിടാമുയർച്ചി’യുടെ പ്രത്യേകത. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ ഉടൻ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *