ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കോനസീമ ജില്ലയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ചയാണ് ജില്ലയില്‍ സ്‌ഫോടനം നടന്നത്. പതിനാല് പേരുടെയും പരിക്ക് ഗുരുതരമാണ്. ജില്ലയിലെ അമലപുരം ടൗണിലെ രാവുളചെരുവിലെ ജനവാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്.
ജനവാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. അനധികൃതമായിട്ടാണ് ഇവിടെ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചത്. പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചത് ഇരു നില കെട്ടിടത്തിലായിരുന്നു. കേട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവ സ്ഥലം എംഎല്‍എയും പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്‍രെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പടക്ക നിര്‍മ്മാണ ശാലയ്ക്ക് ലൈസന്‍സുണ്ടോ എന്നതും പരിശോധിക്കുകയാണെന്ന്് പോലീസ് അറിയിച്ചിട്ടുണ്ട്.