അംറോഹ: സ്ത്രീധനമായി ആവിശ്യപ്പെട്ട തുകയും ബൈക്കും നല്‍കാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് കൊന്നു . ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് ഈ സംഭവം ഉണ്ടായത്.ബൈഖേദയില്‍ താമസമാക്കിയ സുന്ദര്‍ എന്ന യുവാവാണ് തന്റെ ഭാര്യയാ മീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. അന്ന് മുതല്‍ തന്നെ സ്ത്രീധനത്തിന്‍രെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് മീന ഇരയാകാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും സ്ത്രീധനമായി മൂന്ന് ലക്ഷം രൂപയും വേണം എന്നായിരുന്നു സുന്ദറിന്റെ ആവശ്യം. ഭര്‍ത്താവ് സ്ത്രീധത്തിൻ്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതി തന്റെ പിതാവിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്ത്രീധനത്തിൻ്റെ പേരില്‍ സുന്ദര്‍ എന്നും വഴക്കിടുമായിരുന്നുവെന്നും ഉപദ്രവിക്കുമായിരുന്നുവെന്നും മീന കുടുംബത്തോട് പറഞ്ഞിരുന്നു. ഇത് കാരണം തന്നെ മീനയുടെ പിതാവ് വിജയ് ഖഡക് ബന്‍ഷി സുന്ദറിനൊപ്പം കുറച്ച് ദിവസങ്ങളായി മകളെ വിട്ടിരുന്നില്ല. സൊഹാര്‍ക്കയില്‍ സ്വന്തം വീട്ടിലാണ് മീന ഇക്കഴിഞ്ഞ രക്ഷാ ബന്ധന്‍ ദിവസം മുതല്‍ കഴിഞ്ഞിരുന്നത്. സുന്ദര്‍ എല്ലാ ദിവസവും മകളെ കാണാറുണ്ടായിരുന്നുവെന്നും വീട്ടിലെത്തി അമ്മായിയമ്മ ഉണ്ടാക്കി നല്‍കുന്ന ഭക്ഷണം കഴിക്കാറു ണ്ടായിരുന്നുവെന്നും സംഭവ ദിവസവമായ ഞായാറാഴ്ച്ചയും സുന്ദര്‍ ഇവിടെ വന്നിരുന്നുവെന്നും ഭക്ഷണത്തിന് ശേഷം അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും മീനയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിയിട്ടുണ്ട്.
വീട്ടില്‍ ചെന്നതിന് ശേഷം സുന്ദര്‍ പതിവുപോലെ സ്ത്രീധനം ആവശ്യപ്പെട്ട് മീനയെ ഉപദ്രവിക്കുകയും വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നാലെ മീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു, കൊലപാതകവിവരം നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു.മീനയുടെ ഭര്‍ത്താവിനുമേല്‍ മാത്രമല്ല അമ്മയ്ക്കും സഹോദരിക്കും മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കുടുംബം പരാതി നല്‍കി. ഇവരുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തുവെന്നും പ്രതികള്‍ ഉളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും പോലീസ് അറിയിച്ചു.