KeralaNewsReligion

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പണം തിരുവോണപ്പുലരിയിൽ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു ആചാരമാണ് തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓണവില്ല് സമര്‍പ്പണം. അനന്തശയനത്തിലായ ശ്രീ പത്മനാഭ സ്വാമിക്ക് പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നത് പത്മനാഭസ്വാമിക്ഷേത്ര ശില്പി പാരമ്പര്യത്തിൽപ്പെട്ട വിശ്വകർമ്മ കുടുംബമാണ്. ചിങ്ങമാസത്തിലെ തിരുവോണനാൾ പുലർച്ചെ സമർപ്പിക്കുന്ന ചടങ്ങ് ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.

പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നതിന് പിന്നിൽ മനോഹരമായ ഒരു ഐതീഹ്യമുണ്ട്. കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ഭഗവാൻ മഹാവിഷ്ണുവിൻ്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണത്രെ ഈ വില്ല് ഉപയോഗിക്കുന്നത്. ഇതിനു പിന്നിലെ സങ്കല്പം ഇങ്ങനെയാണ്.

മഹാബലിചക്രവർത്തിക്ക് തൃവിക്രമനായ വാമനൻ പാദ ദീക്ഷ നൽകി പാതാള ലോകത്തിലേക്ക് ഇന്ദ്രപദവിയിലേക്കുയർത്തി അവിടേക്ക് അയച്ച സമയത്ത് മഹാവിഷ്ണുവിൻ്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഭക്ത വത്സലനായ ഭഗവാൻ മഹാബലിചക്രവർത്തിക്ക് വിശ്വരൂ‍പ ദർശനം നൽകുന്നു. എന്നാൽ ഈ ദർശനത്തിനൊപ്പം ഇനിയങ്ങോട്ട് എക്കാലവും അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മഹാബലി മുന്നോട്ടു വെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *