
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് വെട്ടേറ്റത്. പ്രദേശവാസിയായ സൈമണ്‍ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ വന്നതായിരുന്നു യുവതി. അല്പസമയത്തിന് ശേഷം അമ്മ ചായയെടുക്കാനായി വീട്ടിലേക്ക് മടങ്ങി. ഈ സമയത്താണ് കുറ്റിക്കാടിന് സമീപം ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്.യുവാവ് കടന്നുപിടിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. ഇതിനിടെയാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി പ്രതി ആക്രമിച്ചത്. യുവതിയുടെ മുഖത്താണ് വെട്ടേറ്റത്. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.