CinemaKeralaMediaNationalNews

അസിസ്റ്റൻ്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി: ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റൻ്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

നിലവിൽ സംഗറെഡ്ഡ ജില്ലയിലെ ജയിലിലാണ് മൻസൂർ റഷീദ് ഉള്ളത്. 2021 ൽ ഹൈദരാബാദിൽവച്ച് ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പീഡനശേഷം ഇയാൾ തൻ്റെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിയിൽ പറയുന്നു.

നേരത്തെ കേസിൽ തെലങ്കാന ഹൈക്കോടതിയുൾപ്പെടെ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അതേസമയം മൻസൂറിൻ്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുമെന്ന് ഗച്ചിബൗളി പോലീസ് വ്യക്തമാക്കി. മുൻപ് അയ്യപ്പനും കോശിയും,ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും മൻസൂർ സഹ സംവിധയകനായി പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *