CinemaNewsSocial Media

അമ്മയായതോടെ ദീപിക പദുകോൺ കരിയർ അവസാനിപ്പിക്കുന്നു ?

കഴിഞ്ഞ ദിവസമാണ് ബോളിവുഡ‍് താര ദമ്പതികളായ ദീപിക പദുകോണിന്റേയും രൺവീർ സിങിന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയത്. തന്റെ 38ാം വയസിലാണ് ദീപിക പദുകോൺ അമ്മയായിരിക്കുന്നത്. രാം ലീല എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 2018 ലായിരുന്നു ദീപിക-രൺവീർ വിവാഹം. അതേസമയം, വിവാഹ ശേഷവും കരിയറിലെ തിരക്കുകളിലായിരുന്നു താരങ്ങൾ.

ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് ദീപിക പദുകോൺ. വിവാഹ ശേഷവും സിനിമാ രം​ഗത്ത് തുടരാൻ ദീപിക തയ്യാറാവുകയും അതീവ ​ഗ്ലാമറസ് വേഷങ്ങളും ചെയ്യുകയായിരുന്നു. ​അത്തരത്തിൽ ഗെഹരിയാൻ എന്ന ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. അതേസമയം, വിവാഹിതയായത് തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ദീപിക എപ്പോഴും ശ്രദ്ധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അമ്മയായ ശേഷം ദീപിക ഇനി കരിയറിൽ സജീവമാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഇപ്പോഴിതാ, ഇതേക്കുറിച്ച് ദീപിക മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമ, കുഞ്ഞുങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും ദീപികയുടെ ഉത്തരം എന്നായിരുന്നു ചോദ്യം. അതിന് സിനിമകൾ ചെയ്ത് കൊണ്ടിരിക്കവെ കുഞ്ഞുങ്ങൾ എന്നാണ് ദീപിക മറുപടി നൽകിയത്.

എന്തായാലൂം, കുടുംബ ജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് ദീപിക പദുകോൺ ശ്രമിക്കുന്നത്. വിവാഹം തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് മുമ്പൊരിക്കൽ നടി പറഞ്ഞിരുന്നു. അമ്മയാകുന്നതിന് മുമ്പ് ബി​ഗ് ബജറ്റ് സിനിമകളുടെ ഒരു നിര തന്നെ ദീപിക പൂർത്തിയാക്കിയിരുന്നു. ജവാൻ, പഠാൻ, ഫൈറ്റർ, കൽകി 2898 എഡി എന്നീ സിനിമകളാണിത്. കൽകിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിത്രം വൻ വിജയവും നേടിയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞിന് വേണ്ടി കുറച്ച് മാസങ്ങൾ‌ സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന് 2025 ൽ വീണ്ടും സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാനാണ് ദീപികയുടെ തീരുമാനം. ബോളിവുഡിലെ മുൻനിര നായികമാരിൽ മിക്കവരും ഇന്ന് അമ്മമാരാണ്. കഴിഞ്ഞ വർഷമാണ് നടി ആലിയ ഭട്ട് അമ്മയായത്. എന്നാൽ കുഞ്ഞ് പിറന്ന് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ആലിയ ഷൂട്ടിം​ഗിനെത്തി.

അതേസമയം, സോനം കപൂർ, അനുഷ്ക ശർമ്മ എന്നീ നടിമാരും അമ്മമാരാണ്. എന്നാൽ കുഞ്ഞ് പിറന്ന ശേഷം ഇവർ സിനിമാ രം​ഗത്ത് സജീവമല്ല. ഇവരുടെ തൊട്ട് മുമ്പത്തെ ജനറേഷനിലുള്ള നായികമാരായ കരീന കപൂർ, പ്രിയങ്ക ചോപ്ര എന്നിവരും ഇന്ന് അമ്മമാരാണ്. എന്നാൽ ഇവർ കരിയറിൽ സജീവമാണ്. അതേസമയം, മകൾ പിറന്ന കാര്യം ദീപികയോ രൺവീറോ ഇതുവരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടില്ല. അതിനാൽ തന്നെ താര ദമ്പതികളുടെ പോസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *