ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

kummil preganant lady suicide

ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിലാണ് സംഭവം.കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മൻസിലില്‍ ഫാത്തിമ (22)യെ ആണ് സുഹൃത്തായ ദീപുവിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബർ 8നായിരുന്നു സംഭവം. ഫാത്തിമയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശി ദീപുവിനൊപ്പമാണ് ജീവിച്ചിരുന്നത്.ദീപുവിൻ്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തർക്കമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments