തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പന ഇക്കുറിയും സൂപ്പര്‍ ഹിറ്റിലേക്ക്. ഇതുവരെ 26 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് കണക്കുകള്‍. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റായതിനാല്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 25,93,358 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇന്നലെ വരെ വിറ്റു തീര്‍ന്നിട്ടുണ്ട്.
ഇന്നലെ മാത്രം വിറ്റത് 1,03,430 ടിക്കറ്റുകളാണ്. അഞ്ചുലക്ഷത്തോളം ടിക്കറ്റ് വിറ്റഴിച്ച് പാലക്കാട് ജില്ല ഒന്നാം സ്ഥാനത്താണ്. മൂന്നര ലക്ഷം ടിക്കറ്റുമായി തിരുവനന്തപുരം രണ്ടാമതും മൂന്നു ലക്ഷത്തോളം വില്‍പ്പന കൈവരിച്ച് തൃശൂര്‍ മൂന്നാമതുമുണ്ട്.
തിരുവോണം ബമ്പറിന്റെ (ബിആർ 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങനെ മൊത്തം 20 കോടി രൂപ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്കുന്ന കമ്മീഷന് കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികള്‍.
20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനമാണ് ബിആർ 99 ബമ്പർ ടിക്കറ്റിലുള്ളത്. അഥവാആകെ പത്തു കോടി രൂപയുടെ മൂന്നാം സമ്മാനങ്ങൾ. ഓരോ സീരീസുകളിലും രണ്ട് സമ്മാനം വീതമാണ് മൂന്നാം സമ്മാനമായി നൽകുക. 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും ഈ ടിക്കറ്റിലുണ്ട്. അഥവാ ആകെ അമ്പതു ലക്ഷം രൂപയുടെ സമ്മാനങ്ങൾ. 10 പരമ്പരകള്‍ക്ക് സമ്മാനം ലഭിക്കും. 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനമാണ് ഓണം ബമ്പറിന്റേത്. ആകെ ഇരുപതു ലക്ഷം രൂപയാണ് ഇതിലുള്ളത്. ഓരോ സീരീസുകളിലും ഓരോ സമ്മാനം വീതം 10 പേര്‍ക്ക്. ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഇങ്ങനെ ഇക്കുറി ആകെ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങള്‍ നൽകുന്നുണ്ട് ഓണം ബമ്പറിൽ. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബംബറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബംബര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ (ആഗസ്റ്റ് 01 ന് വൈകീട്ട് 4 മണി വരെ ഉള്ള കണക്കനുസരിച്ച്) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.
തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതമാണ്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്കുന്ന കമ്മിഷന് കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബംബര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികള്‍. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും, 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതമുള്ള നാലാം സമ്മാനവും, 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവുമുണ്ട്.
ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം 1000 രൂപയുമാണ്. അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഇക്കുറി ആകെ 5,34670 സമ്മാനങ്ങള്‍. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.