
തിരുവനന്തപുരം: കടൽ കടന്നെത്തി മലയാളി പെണ്ണിനെ സ്വന്തമാക്കി ജർമൻ സ്വദേശി. ചിങ്ങ മാസത്തിലെ ചോതി നക്ഷത്രത്തിലെ ശുഭമുഹൂർത്തത്തിൽ ആഴിമല ശിവക്ഷേത്രത്തിൽ വച്ച് ഇരുവരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.
ജർമൻ സ്വദേശിയായ മാക്‌സും മലയാളിയായ നികിതയുമാണ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായത്. പിഎച്ച്ഡി പഠനത്തിനിടെ ജർമൻ സർവകലാശാലയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ജഗതി നികുഞ്ജം എസ്റ്റേറ്റിൽ ഫ്‌ളാറ്റ് നമ്പർ 7-ജിയിൽ എസ്ബിടി മുൻ ജീവനക്കാരൻ ആർ. ശ്രീരാജിൻ്റെയും എസ്. മീരയുടെയും ഏക മകൾ നികിതയും, ജർമനിയിലെ മൂൺസ്റ്റർ കോസ്‌ഫെൽഡ് സ്വദേശികളായ ഫ്രാൻസ് ജോസഫിൻ്റെയും ഹിൽദെഗാർഡിൻ്റെയും മകൻ മാക്‌സുമാണ് ആഴിമല ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. മാക്‌സിൻ്റെ രക്ഷിതാക്കളും സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു.