Cinema

മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനം: ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മമ്മൂട്ടി . ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്.

സൂരജ് ആർ, നീരജ് ആർ എന്നിവരുടെ രചനയിൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ ആണ്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാക്കാൻ പദ്ധതിയുണ്ട്.

കൂടാതെ, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ചിത്രമായി അവതരിപ്പിക്കപ്പെടുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന ചിത്രം, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യത്തെ ഹിറ്റായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x