InternationalMediaNews

പുടിന്റെ രഹസ്യമക്കൾ; ജീവിക്കുന്നത് അത്യാഡംബരത്തിൽ: റിപ്പോർട്ട് പുറത്ത്

രഹസ്യമായി സംരക്ഷിച്ചുകൊണ്ടിരുന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ രണ്ടു മക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള പുതിയ റിപ്പോർട്ട് ഡോസിയർ സെൻറർ പുറത്തുവിട്ടു. ഇതുവരെ ഊഹാപോഹങ്ങൾ മാത്രമായിരുന്ന പുടിൻ്റെ മക്കളെക്കുറിച്ചുള്ള കാര്യങ്ങൾക്കാണ് റിപ്പോർട്ട് കൃത്യത നൽകുന്നത്.

നാടുകടത്തപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് മിഖായേൽ ഖോഡോർകോവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള ഡോസിയർ സെൻ്ററിന്‍റെ പുതിയ റിപ്പോർട്ടിൽ, പുടിനിന് രണ്ടാമതൊരു കുടുംബമുണ്ട് എന്നാണ് പറയുന്നത്. ഇവാൻ, വ്‌ളാഡിമിർ ജൂനിയർ എന്ന രണ്ടു കുട്ടികൾ, റിട്ടയേർഡ് ജിംനാസ്റ്റായ അലീന കബേവയോടൊപ്പം വളരുന്നതായും, അവർ പുടിനുമായി ദീർഘകാല ബന്ധമുണ്ടെന്ന അഭ്യൂഹം ശക്തമാണെന്നും വ്യക്തമാക്കുന്നു.

ഡോസിയർ സെൻററിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഇവാൻ 2015-ൽ സ്വിറ്റ്‌സർലൻഡിൽ ജനിച്ചു, വ്‌ളാഡിമിർ ജൂനിയർ 2019-ൽ മോസ്‌കോയിലാണ് ജനിച്ചത്. കുട്ടികളുടെ ജീവിതം ശക്തമായ സുരക്ഷയിലാണ്, മോസ്‌കോയിലെ വാൽഡായിയിലെ ആഡംബര എസ്റ്റേറ്റിലാണ് അവർ താമസിക്കുന്നത്. COVID-19 പാൻഡെമിക് സമയത്ത് അവിടെ ഒറ്റപ്പെട്ടിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.


കുട്ടികൾ പൊതുജനങ്ങളിൽ നിന്ന് പൂർണമായും ഒട്ടപെട്ടാണ് കഴിയുന്നതെന്ന് റിപ്പോർട്ട് വിശേഷിപ്പിക്കുന്നു. സ്വകാര്യ ട്യൂട്ടർമാർ, നാനിമാർ, സ്‌പോർട്‌സ് കോച്ചുകൾ, കനത്ത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ പരിചരണത്തിലാണ് അവർ. കുട്ടികൾക്ക് അവരുടെ വ്യക്തിഗത മഗ്ഗുകൾ പോലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പുടിൻ്റെ സ്വകാര്യ ജീവിതം ലോകത്തിന്റെ ശ്രദ്ധയിൽ നിൽക്കുമ്പോൾ, ഈ മക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും രഹസ്യമായി സംരക്ഷിക്കപ്പെടുന്നു. ഡോസിയർ സെൻററിന്‍റെ റിപ്പോർട്ട് ഇതുവരെ ലഭ്യമായ വസ്തുതകളിൽ കൂടുതൽ വെളിച്ചം വീശിയെങ്കിലും, ഇത്തരം വെളിപ്പെടുത്തലുകളുടെ കൃത്യത സംബന്ധിച്ച് സ്വതന്ത്ര പരിശോധനകൾ നടത്താനാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *