
യുസഫ് അലിയുടെ വിനയം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ
അബുദാബി: വിനയമുള്ള കോടീശ്വരൻ എന്ന് യുസഫ് അലിയെ പുകഴ്ത്തി ആരാധിക. അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് യുസഫ് അലിയെ കണ്ടപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് രസ ചന്ദ്രശേഖരൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വിഡിയോ ആണ് വൈറലായത്. യുസഫ് അലിയുടെ മനുഷ്യത്വം പ്രകീർത്തിച്ച് നിരവധി കമൻറുകളും പോസ്റ്റിനു താഴെ ആളുകൾ പങ്കുവെച്ചു.
യുസഫ് അലിയെ കണ്ട ആരാധിക അടുത്ത് നിന്ന് ഒരു സെൽഫി വിഡിയോ എടുക്കാനായി ശ്രമിക്കുകയായിരുന്നു. സെക്യൂരിറ്റിക്ക് ഒപ്പം നടന്ന് നീങ്ങുകയായിരുന്ന യുസഫ് അലി ഇത് കണ്ട അവരെ അടുത്തേക്ക് വിളിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആളെയും ചേർത്ത് നിർത്തി അദ്ദേഹം വിഡിയോ എടുക്കാൻ അനുവദിച്ചു. അദ്ദേഹത്തിൻറെ വിനയവും മനുഷ്യത്വവും പ്രകീർത്തിച്ച് കൊണ്ടാണ് രസ വിഡിയോ ഇൻസ്റ്റയിൽ പങ്കുവച്ചത്. ഈശ്വരൻ അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ആയുരാരോഗ്യവും നൽകട്ടെ എന്നും അവർ പോസ്റ്റിൽ കുറിക്കുന്നു.
ദൃശ്യം കാണാം:
മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ആയി 250 ലധികം ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉടമയാണ് യുസഫ് അലി. ഏകദേശം 9 ബില്യൺ ആണ് അദ്ദേഹത്തിൻറെ ആസ്തി. നിരവധി സാമൂഹിക നന്മകൾ വഴി മലയാളികൾക്ക് സുപരിചിതനാണ് എം എ യുസഫ് അലി.