ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു ; പി.വി അൻവറിനെതിരെ ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ​ഗുരുതരമാണ്.

പി വി അൻവർ, ഷോൺ ജോർജ്

കൊച്ചി : എം എൽ എ പി.വി അൻവറിനെതിരെ പരാതി നൽകി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. ഡി ജി പിക്കാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചതിന് പിവി അൻവറിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മാദ്ധ്യമങ്ങളിലൂടെ പിവി അൻവർ നടത്തിയത് ​ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ​ഗുരുതരമാണ്. എ ഡി ജി പിക്ക് കൊല്ലാനും കൊല്ലിക്കാനും അറിയാമെന്നടക്കം പിവി അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ എ ഡി ജി പി എംആർ അജിത്കുമാറിനെതിരെ പല തെളിവുകളും തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് പറയുന്നു.

എടവണ്ണയിലെ യുവാവിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും എ ഡി ജി പിക്കെതിരെ തെളിവുകളുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. കൂടാതെ ഡാൻസാഫിനെ ഉപയോ​ഗിച്ച് സ്വർണം കൈക്കലാക്കി എന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറ്റകൃത്യങ്ങൾ മറച്ചുവച്ച അൻവറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിയെ സമീപിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments