ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക എവിടെ? വലഞ്ഞ് സർക്കാർ ജീവനക്കാരും പെൻഷൻകാരും

മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ട് 2 മാസമായിട്ടും ഒന്നും നടന്നില്ല

തിരുവനന്തപരം : ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശികകൾ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 2 മാസം പിന്നിടുന്നു. ഇതുവരെയും ഒരു കുടിശികയും സർക്കാർ ജീവനാർക്കാർക്കും പെൻഷൻകാർക്കും നൽകിയിട്ടില്ല. എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞതുപോലെ എല്ലാം പ്രസംഗത്തിലും പ്രസ്താവനയിലും മാത്രം ഒതുങ്ങിയിരിക്കുകയാണ്.

അതേസമയം, ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശികകൾ തടഞ്ഞ് വച്ചത് ലോക്സഭയിലെ ദയനിയ തോൽവിയുടെ കാരണങ്ങളിൽ ഒന്നായാണ് സി പി എം വിലയിരുത്തൽ. അഞ്ചര ലക്ഷം ജീവനക്കാരും ആറര ലക്ഷം പെൻഷൻകാരുമാണ് സംസ്ഥാനത്തുള്ളത്. ഇവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷങ്ങളും കുടിശിക തടഞ്ഞ് വച്ചതിൽ അസ്വസ്ഥരായിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റൽ വോട്ടിൽ പോലും സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സിപിഎം പിന്നിലായി.

ഇതിന് പിന്നാലെയാണ് തടഞ്ഞ് വച്ച കുടിശികകളും ആനുകൂല്യങ്ങളും അനുവദിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ജൂലൈ 10 നായിരുന്നു ചട്ടം 300 പ്രകാരമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. അതേസമയം, സാധാരണ കുടിശികകൾ സംബന്ധിച്ച പ്രസ്താവന നടത്തുന്നത് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. എന്നാൽ, ജീവനക്കാർക്കും പെൻഷൻക്കാർക്കും ഏറ്റവും രോക്ഷമുള്ളത് ബാലഗോപാലിനോടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പ്രസ്താവന നടത്താൻ മുന്നിട്ട് വരികയായിരുന്നു.

എന്നാൽ പ്രസ്താവന നടത്തി 2 മാസം കഴിഞ്ഞിട്ടും കുടിശികയൊന്നും അനുവദിക്കാത്തത് എന്തെന്ന ചോദ്യത്തിന് ഭരണാനുകൂല നേതാക്കൾക്ക് ഉത്തരമില്ല. ഇപ്പം ശരിയാക്കാം എന്ന കുതിരവട്ടം പപ്പുവിൻ്റെ സിനിമ ഡയലോഗാണ് ഇതിന് മറുപടിയായി നേതാക്കൾ പറയുന്നത്. അണികളുടെ രോഷത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് ഭരണാനുകൂല സർവീസ് സംഘടന നേതാക്കൾ.

ക്ഷാമബത്തയും മറ്റ് കുടിശികകളും സംബന്ധിച്ച് ചട്ടം 300 പ്രകാരം ജൂലൈ 10 ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന:

  1. ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകും.
  2. നിലവിലുള്ള ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കും.
3.7 3 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Goat
Goat
4 days ago

പിന്നെ തരാം എന്നാവും പ്രേതേക ഉത്തരവ്