അസമിലെ 22 വയസുകാരൻ ഓഹരി വിപണിയിൽനിന്ന് വെട്ടിച്ചത് 2200 കോടി. അസമിൽ നിന്നുള്ള 22 കാരനായ ബിഷാൽ ഫുകാനാണ് ഏകദേശം 2,200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. തൻ്റെ സമ്പന്നമായ ജീവിതശൈലിലൂടെയും ജനശശ്രദ്ധ നേടിയിരുന്ന ഫുക്കൻ അസമിൽ നിന്നും അരുണാചൽ പ്രദേശിൽ നിന്നും തൻ്റെ ബിസിനസ്സ് തന്ത്രങ്ങളിലൂടെയും നിക്ഷേപകരെ ആകർഷിച്ചുകൊണ്ടാണ് വെറും 60 ദിവസത്തിനുള്ളിൽ നിക്ഷേപങ്ങളിൽ നിന്ന് 30% വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത്.
ഫാർമസ്യൂട്ടിക്കൽസ്, പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലൂടെ വ്യാപിച്ചുകിടക്കുന്ന തൻ്റെ വഞ്ചനാപരമായ പ്രവർത്തനങ്ങളിലൂടെ നാല് കമ്പനികൾ ഫൂകാൻ സ്ഥാപിച്ചു. അസമീസ് സിനിമാ വ്യവസായത്തിലും അദ്ദേഹം നിക്ഷേപം നടത്തുകയും നിരവധി സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തു. ഗുവാഹത്തിയിൽ നടന്ന ഒരു സുപ്രധാന സ്റ്റോക്ക് തട്ടിപ്പ് കേസിലൂടെയാണ് ഫുക്കാൻ്റെ തട്ടിപ്പ് പുറത്ത് വരുന്നത്.
ഡിബി സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഉടമ ദിപങ്കർ ബർമനെ കാണാതായതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത് പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ തൻ്റെ നിക്ഷേപകർക്ക് മുഴുവൻ പണവും തിരികെ നൽകിയിട്ടുണ്ടെന്നും അവരുടെ ഫണ്ടുകൾ സുരക്ഷിതമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫുക്കാൻ ഫേസ്ബുക്കിൽ എത്തുകയും ചെയ്തു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും, സെപ്തംബർ 2 ന് രാത്രി ദിബ്രുഗഢ് പോലീസ് ഫുകൻ്റെ വസതിയിൽ റെയ്ഡ് നടത്തി, അദ്ദേഹത്തിൻ്റെ മാനേജർ ബിപ്ലബിനൊപ്പം അറസ്റ്റിലാവുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കു നേരെയും കേസ് എടുത്തിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തു. റിപ്പോർട്ടുകൾ പ്രകാരം, ഫുക്കാൻ്റെ നെറ്റ്‌വർക്കുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന അസമീസ് കൊറിയോഗ്രാഫർ സുമി ബോറയെ പോലീസ് ഇപ്പോൾ തിരയുകയാണ്.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത്, നീതിയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി എല്ലാ വ്യാപാര തട്ടിപ്പ് കേസുകളിലും സമഗ്രമായ അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ജനങ്ങളോട് മുൻകരുതൽ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു അനധികൃത ഇടനിലക്കാർക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ റാക്കറ്റും തകർക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.