നിയമസഭാ സമ്മേളനം ഒക്ടോബറില്‍ ; എട്ട് ബില്ലുകള്‍ പരിഗണിക്കും

കാലാവധി അവസാനിക്കാൻ പോകുന്ന ഓർഡിനൻസുകളും പുതിയ ബില്ലുകളും ഭേദഗതികളും പാസാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.

നിയമസഭ

തിരുവനന്തപുരം : അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ 17 വരെ ചേർന്നേക്കും. കാലാവധി അവസാനിക്കാൻ പോകുന്ന ഓർഡിനൻസുകളും പുതിയ ബില്ലുകളും ഭേദഗതികളും പാസാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാല്‍, ഭരണപക്ഷ എം.എൽ.എ പി.വി. അൻവറിന്റെ ആരോപണങ്ങൾ വിവാദമാവുകയും പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ സമ്മേളനം പ്രക്ഷുബ്ധമായേക്കുമെന്നും സൂചനയുണ്ട്. ഇത് നിയമനിർമ്മാണത്തിനായുള്ള ഈ സർക്കാരിന്റെ അവസാന സമ്മേളനമായിരിക്കും.

സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിലാണു ബജറ്റിനു മുൻപുള്ള സമ്മേളനം ചേരാറുള്ളത്. എന്നാൽ, ഫെബ്രുവരിയിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതു കണക്കിലെടുത്താണ് നേരത്തെ നിയമസഭാ സമ്മേളനം ചേരുന്നത്. പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനത്തിൽ എട്ട് ബില്ലുകള്‍ പരിഗണിക്കും. വയോജന സംരക്ഷണബിൽ, മലബാർ ദേവസ്വം ഭേദഗതി ബിൽ, ഡിജിറ്റൽ സർവേ ബിൽ, നാല് വർഷ ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ, വിദേശ സർവകലാശാല നിയമഭേദഗതി ബിൽ, ആംനെസ്റ്റി സ്‌കീം നിറുത്തലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം, ഹെഡ്‌ലോഡ് വർക്കേഴ്സ് ഭേദഗതി ബിൽ, ഈസ് ഒഫ് ബിസിനസ് സംബന്ധിച്ച ബിൽ എന്നിവയാണ് പരിഗണിക്കുക. കൂടാതെ, മലബാർ ദേവസ്വം ഭേദഗതിയിൽ പഴയ നിയമം മാറ്റി പുതിയത് കൊണ്ടുവരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments