
കെ.ടി. ജലീലിനോട് പൊട്ടിത്തെറിഞ്ഞ് സ്പീക്കർ എ.എൻ. ഷംസീർ (Video)
- ‘ചെയറിനോട് മര്യാദ കാണിച്ചില്ല, ജലീലിന് പ്രത്യേക പരിഗണനയില്ല’; ക്ഷുഭിതനായി സ്പീക്കർ; മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: നിയമസഭയിൽ കെ.ടി. ജലീലിനോട് കടുത്ത ഭാഷയില്‍ ക്ഷോഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ. സർവകലാശാല വിഷയത്തിൽ സംസാരിക്കവെയാണ് സംഭവം. നിരവധി തവണ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ജലീൽ വഴങ്ങാതെ വന്നതോടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് വേദിയായത്. നിർദേശം മറികടന്ന് പ്രസംഗം തുടർന്ന ജലീലിന്റെ മൈക്ക് സ്പീക്കർ എ.എൻ.ഷംസീർ ഇടപെട്ട് ഓഫ് ചെയ്തു. (വീഡിയോ കാണാം)
സ്വയംഭരണ സർവകലാശാലകളെ കുറിച്ചും സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുമായിരുന്നു കെ.ടി.ജലീൽ പ്രസംഗിച്ചത്. അനുവദിച്ച സമയം കടന്നുപോയതോടെ സ്പീക്കർ എ.എൻ.ഷംസീർ പ്രസംഗം നിർത്താൻ നിരവധി തവണ ആവശ്യപ്പെട്ടു. ‘‘ജലീൽ പ്രസംഗം ചുരുക്കണം. ഇത് ശരിയല്ല. ചെയറിന്റെ അഭ്യർഥന മാനിക്കണം. ജലീൽ ഇരിക്കണം. ചെയറിനോട് ഒന്ന് സഹകരിക്കണം.’’ – അഭ്യർഥന വകവയ്ക്കാതെ ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സിപിഐ അംഗം ഇ.കെ.വിജയന് സംസാരിക്കാൻ അവസരം നൽകി.