Kerala

പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിൽ വന്‍ തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫിസിൽ വന്‍ തീപിടിത്തം രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫിസിലെ ജീവനക്കാരിയായ വൈഷ്ണയും (35) മറ്റൊരാളുമാണു മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെ സ്ത്രീ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു സ്ത്രീകള്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഓഫിസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *