Sports

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

കേരളത്തിൻറെ സ്വന്തം ക്രിക്കറ്റ് ടൂര്ണമെന്റെ ആയ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം.

തിരുവനന്തപുരം കാര്യവട്ടംഗ്രീൻഫീൽഡ് സ്പോർട്‌സ് ഹബ് ‌സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാരുടെ ക്യാപ്റ്റൻസിയില്‍ ഇറങ്ങുന്ന തൃശൂർ ടൈറ്റൻസും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

ആറു ടീമുകള്‍ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് ആറിന് ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുണ്‍ വിജയ് ആലപിക്കും. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നുമുണ്ടാകും. കെ സി എല്‍ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാല്‍ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും.

മന്ത്രി വി. അബ്‌ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ്‌ വില്‍ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ അബ്ദുല്‍ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയല്‍സും ബേസില്‍ തമ്ബി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.

സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍, സെമിഫൈനല്‍ 17നും ഫൈനല്‍ 18നും. മത്സരങ്ങള്‍ക്ക്പ്രവേശനം സൗജന്യം.സ്‌റ്റാർ സ്പോർട്‌സില്‍ തത്സമയ സംപ്രേഷണവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *