4 ലക്ഷം രൂപയുടെ വൈദ്യുതി ലൈൻ മോഷ്ടിച്ച കെഎസ്ഇബി കരാർ ജീവനക്കാരൻ അറസ്റ്റില്‍

KSEB Electric theft case Vasu arrested

പത്തനംതിട്ട റാന്നിയിൽ കെഎസ്‌ഇബി കരാർ ജീവനക്കാരനും കൂട്ടാളിയും ചേർന്ന് കടത്തിയത് നാല് ലക്ഷത്തോളം രൂപയുടെ ലൈൻ കമ്പികൾ. റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്പികളാണ് മോഷ്ടിച്ചത്.

കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ കൂട്ടാളി രതീഷും പിടിയിലായിട്ടുണ്ട്. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിഫോമും തൊപ്പിയുമിട്ടാണ് ഇവര്‍ പഴയ വൈദ്യുതി കമ്പികള്‍ മാറ്റിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments