മേയർക്ക് സീറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിക്കും. ആര്യ രാജേന്ദ്രന് എതിരെ ശക്തമായ ജനവിരുദ്ധ വികാരം തലസ്ഥാനത്തുണ്ടെന്നാണ് സി പി.എം വിലയിരുത്തൽ.
ജനവികാരം തണുപ്പിച്ചില്ലേൽ വർഷങ്ങളായി അധികാരത്തിലിരിക്കുന്ന കോർപ്പറേഷൻ ഭരണം നഷ്ടപ്പെടും. ഈ പശ്ചാത്തലത്തിലാണ് ആര്യയെ ഒഴിവാക്കാൻ തീരുമാനിച്ചത്.ഏപ്രിൽ 29 ന് രാത്രി കെ എസ് ആർ ടി സി ബസ് തടഞ്ഞ മേയറുടെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെയും നടപടിയാണ് ആര്യക്കെതിരെയുള്ള ജനരോഷം വർദ്ധിപ്പിച്ചത്.
മേയറുടെയും എം എൽ എ ഭർത്താവിൻ്റെയും സ്വാധീനത്താൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് മന്ത്രി ഗണേഷ് കുമാറിൻ്റെ ക്യാപ്സൂൾ. അന്വേഷിക്കുന്നത് പിണറായി പോലിസ് ആയതിനാൽ എപ്പോൾ അന്വേഷണം പൂർത്തിയാക്കണമെന്ന് ആര്യ പറയും. ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദർശകയാണ് ആര്യ. വീണ വിജയൻ്റേയും റിയാസിൻ്റേയും വിശ്വസ്ത.
പിണറായി കാലത്ത് യദുവിന് തിരികെ ജോലി കിട്ടില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.അതിനിടയിലാണ് ആമയിഴഞ്ചാൻ തോടിലെ മാലിന്യ കൂമ്പാരത്തിൽ പെട്ട് ജോയി എന്ന പാവം തൊഴിലാളി മരണപ്പെട്ടത്. മാലിന്യം റയിൽവേയുടെ തെന്നായി ആര്യയുടെ ക്യാപ്സൂൾ. തദ്ദേശ പരിധിയിലെ മാലിന്യം നീക്കം ചെയ്യേണ്ട ചുമതല അതാത് തദ്ദേശസ്ഥാപനങ്ങൾക്കാണ് . ഇതറിയാത്ത ആളും അല്ല ആര്യ.
സ്വന്തം കുറ്റം മറ്റാരുടെയെങ്കിലും തലയിൽ ചാരി രക്ഷപ്പെടാം എന്ന ബുദ്ധി പ്രയോഗിച്ചു നോക്കുകയായിരുന്നു ആര്യ.ഇതോടെ ജനം മുഴുവൻ മേയർക്ക് എതിരെ തിരിഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട യു.ഡി.എഫ് തദ്ദേശത്തിലും വിജയം ആവർത്തിക്കാൻ രംഗത്തിറങ്ങയതിൻ്റെ പശ്ചാത്തലത്തിൽ ആര്യയെ ചുമന്നാൽ പണി പാലു വെള്ളത്തിൽ കിട്ടുമെന്ന് സി പി എമ്മിനറിയാം.
അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് കോൺഗ്രസ് ചുമതല നൽകിയിരിക്കുകയാണ്. കണ്ണൂർ കോർപ്പറേഷൻ്റെ ചുമതല കെ. സുധാകരനാണ്. കൊച്ചിയിൽ വി.ഡി സതീശനും കോഴിക്കോട് രമേശ് ചെന്നിത്തലയ്ക്കും ആണ് ചുമതല നൽകിയിരിക്കുന്നത്.കൊല്ലത്ത് മുൻ മന്ത്രി വി.എസ് ശിവകുമാറിനാണ് ചുമതല. പി.സി. വിഷ്ണുനാഥിനാണ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനുള്ള ചുമതല.
സർക്കാർ വിരുദ്ധ വികാരം അതിശക്തമായതിനാൽ കോർപ്പറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ജയിക്കാം എന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. പിണറായി വിരുദ്ധ വികാരത്തിന് പുറമെ ആര്യ രാജേന്ദ്രൻ വിരുദ്ധ വികാരവും ശക്തമാണ് തിരുവനന്തപുരത്ത്. യദുവിൻ്റെ ശാപം ആര്യയെ പിന്തുടരുന്നു എന്ന് വ്യക്തം. ആര്യ തളരാതിരിക്കുക. വിശ്രമ വേളകൾ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുക. ആര്യയ്ക്ക് വിപ്ലവാഭിവാദ്യങ്ങൾ.
വിവേകാനന്ദപ്പാറയിൽ പോയി തപസ്സിരുന്നാൽ മതി!അഹന്തയ്ക്ക് അറുതി വരും.