
ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം പിടിച്ചുവെച്ച് കെ.എൻ ബാലഗോപാൽ
വിരമിച്ച് ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ ആശങ്കയില്‍. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുൻപേ കിട്ടേണ്ട ഇൻഷുറൻസ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.
കമ്യൂട്ടേഷൻ, ലീവ് സറണ്ടർ, പി.എഫ്., ഡെത്ത് കം റിട്ടയർമെന്റ് ഗ്രറ്റിയുഎറ്റി (ഡി.സി.ആർ.ജി) എന്നിവയും കിട്ടിയില്ല.സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിലും ഗ്രൂപ്പ് ഇൻഷുറൻസിലും ജീവനക്കാരെ നിർബന്ധമായാണു ചേർക്കാറ്. വിരമിക്കുന്നതിനു മുൻപേ ഈ തുക കിട്ടേണ്ടതാണ്. ഇൻഷുറൻസ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാർക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇൻഷുറൻസ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്പോള്‍ അലോട്മെന്റ് ആയിട്ടില്ലെന്നണ് മറുപടി.
വിരമിക്കുന്നവർക്ക് 300 ലീവുവരെ സറണ്ടർ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്‍ക്കുമുൻപേ പൂർത്തിയാക്കേണ്ടതാണ്. ജീവനക്കാർ ഒരുമിച്ചു വിരമിക്കുമ്പോള്‍ എ.ജി. ഓഫീസില്‍നിന്ന് അനുമതിയായാകാൻ ഒരുമാസംവരെ വൈകാറുണ്ടെന്നാണ് സർക്കാർ ഈ പ്രതിസന്ധിയെ ന്യായീകരിക്കുന്നത്.
Read Also:
ഇവന് എവിടെ നിന്ന് കിട്ടി തെറ്റായ വാർത്ത AG ക്ളിയറൻസ് കിട്ടിയ ഒരാളുടെയും ട്രഷറിയിൽ ഒരാഴ്ച കൂടുതൽ പെൻഡിംഗ് ഇല്ല. അറിവില്ല തെണ്ടിക്ക് ഒരു സല്യൂട്ട്
ന്യായീകരിച്ചു കൊണ്ടിരുന്നോ.
അവന്മാർക്ക് അതും ഒരു മുതൽക്കൂട്ടാ
Eda panna thaa…i Aprilil retire cheytha enikku oru murum kittiyilla
ഞാൻ 2023 മേയിൽ വിരമിച്ച ഒരാളാണ്. എൻ്റെ പി ഫ് ഇതുവരെ ലഭിച്ചിട്ടില്ല. സർവ്വീസിൽ ഇരുന്നപ്പോൾ കൃത്യമായി വിഹിതം പിടിയ്ക്കുന്നുണ്ടായിരുന്നു. എൻ്റേതല്ലാത്ത നിസ്സാരമായ സാങ്കേതിക കാരണങ്ങളാൽ അത് ഒരു വർഷത്തിനുശേഷവും ലഭിച്ചിട്ടില്ല. സർവ്വീസിൽ നിന്നുള്ള നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ്ല ലഭിച്ചത് ഒരു വർഷത്തിന് ശേഷവും. അതിനാൽ കിട്ടേണ്ട ഗ്രാറ്റിവിറ്റി ലഭിച്ചത് ഒരു വർഷത്തിനുശേഷവും