ബാർ ഉടമകൾ നൽകിയ പരാതി പുറത്ത് വന്നത് മുഖ്യമന്ത്രിക്ക് തിരിച്ചടി
ബാർ കോഴയിൽ മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ബാറുടമകൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് പുറത്ത് വന്നത്.
പിരിച്ചത് മുഖ്യമന്ത്രിയുമായും റിയാസിൻ്റേയും രാജേഷിൻ്റേയും ഗോവിന്ദൻ്റേയും നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്ന് കത്തിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഓരോ ബാർ ഉടമയും I ലക്ഷം രൂപ വീതം നൽകിയിരുന്നു. സർക്കാരിന് നൽകാൻ 2.50 ലക്ഷം രൂപ ഓരോ ബാർ ഉടമകൾ കൊടുക്കണമെന്ന ആവശ്യപ്പെട്ടത് ബാർ ഉടമകളെ പ്രതിസന്ധിയിലാക്കിയെന്നും ഏപ്രിൽ 12 ന് നൽകിയ പരാതിയിൽ പറയുന്നു.
കത്ത് പുറത്ത് വന്നതു മുഖ്യമന്ത്രിക്കും സർക്കാരിനും കടുത്ത തിരിച്ചടിയായി. മദ്യനയത്തിൽ ടൂറിസം വകുപ്പിൻ്റെ ഇടപെടൽ തെളിവ് സഹിതം പ്രതിപക്ഷം പുറത്ത് വിട്ടിരുന്നു. മെയ് 24 നാണ് ബാർ കോഴ വാർത്ത പുറത്ത് വന്നത്. ഏപ്രിൽ 12 ന് ബാർ ഉടമകൾ നൽകിയ പരാതിയിൽ ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല. പരാതി മുക്കിയെന്ന് വ്യക്തം.
ഡ്രൈ ഡേ പിൻവലിപ്പിക്കുമെന്നും ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കുമെന്നും ഉറപ്പ് നൽകിയാണ് ബാറുകളുടെ സംഘടന നേതാവ് ബാർ ഉടമകളിൽ നിന്ന് സർക്കാരിന് വേണ്ടി പിരിച്ചത്. കത്തിലെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ബാർ കോഴയിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ഉണ്ടാകാം എന്ന ആശങ്കയും സർക്കാരിനുണ്ട്. കേജരിവാളിൻ്റെ ഗതിയാകുമോ പിണറായിക്ക് എന്ന് കണ്ടറിയണം.