
ജനസംഖ്യ കൂട്ടാൻ കോടികളുടെ ഡേറ്റിംഗ് ആപ്പുമായി ജപ്പാൻ സർക്കാർ
ജനസംഖ്യ വർദ്ധിപ്പിക്കാൻ 37 കോടിയുടെ ഡേറ്റിംഗ് ആപ്പുമായി ജപ്പാൻ. വിവാഹങ്ങൾ കുറഞ്ഞതോടെ ജപ്പാനിലെ ജനസംഖ്യയിൽ കുത്തനെ ഇടിവുണ്ടായി.
8 വർഷം തുടർച്ചയായി ജനസംഖ്യയിൽ കനത്ത ഇടിവാണ് ഉണ്ടായത്. 50 വയസിന് താഴെയുള്ള 32 ശതമാനം പുരുഷൻമാരും 24 ശതമാനം സ്ത്രീകളും അവി വാഹിതരാണ്. ഇങ്ങനെ പോയാൽ 2070 ൽ രാജ്യത്തെ ജനസംഖ്യയിൽ 10 ൽ നാല് പേരും 60 വയസ് കഴിഞ്ഞവരാകുമെന്നാണ് കണ്ടെത്തൽ.
ഭൂമിയിൽ മനുഷ്യരാശി നിലനിൽക്കണമെങ്കിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വാദിക്കുന്ന എലോൺ മസ്ക് ജപ്പാൻ്റെ ഡേറ്റിംഗ് ആപ്പിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ജനസംഖ്യ വർധനവിലൂടെ സാമ്പത്തിക സ്ഥിതി കൈവരിക്കാം എന്ന സിദ്ധാന്തക്കാരനാണ് എലോൺ മസ്ക്.
ഈ വർഷം അവസാനത്തോടെ തുടങ്ങുന്ന ഡേറ്റിംഗ് ആപ്പിൽ വിവാഹം കഴിഞ്ഞവർക്ക് പ്രവേശനമില്ല. സിംഗിൾ ആണെന്ന് തെളിയിക്കുന്ന രേഖകളും വിവാഹത്തിന് ഒരുക്കമാണെന സമ്മതപത്രവും നൽകിയാൽ മാത്രമേ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഉയരം, വിദ്യാഭ്യാസ യോഗ്യത, ജോലി, ശമ്പളം തുടങ്ങിയ വിശദാംശങ്ങളും നൽകണം.