കാപ്പയും ജയിലും ഏറ്റില്ല ലത്തീഫ് 6 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

കോഴിക്കോട്: കാപ്പ ചുമത്തിയാലും ജയിലിലടച്ചാലും ലത്തീഫിന് കഞ്ചാവ് വിൽപ്പന ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. ജയിലിൽ നിന്ന് ഇറങ്ങി മാസങ്ങൾക്കകം വീണ്ടും കഞ്ചാവ് വിൽപന നടത്തിയതിന് പിടിയിലായിയിരിക്കുകയാണ് പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട സ്വദേശി 44 വയസ്സുള്ള പാറേമ്മല്‍ ലത്തീഫ്. ഇയാളിൽ നിന്നും ആറ് കിലോ കഞ്ചാവാണ് കണ്ടെടുത്തത്.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചിരുന്ന പ്രതിയെ ആണ് ജയിൽ മോചിതനായി മാസങ്ങൾക്കുള്ളിൽ വീണ്ടും പൊലീസ് പിടികൂടിയത്
നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഉയാളെ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കലക്ടര്‍ കാപ്പ നിയമം ചുമത്തി ആറുമാസം കരുതല്‍ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഫെബ്രുവരി ആറിനാണ് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐയും സംഘവും ലത്തീഫിനെ പിടികൂടുന്നത്. സംശയ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
നേരത്തേ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകളിലായി ലത്തീഫ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ രണ്ട് കേസുകളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. മോഷണം, അടിപിടി തുടങ്ങിയ കേസുകളും ഇയാളുടെ പേരില്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments