ഏത് വിഷയം ചർച്ച ചെയ്താലും പുതുപ്പള്ളിയിൽ യുഡിഎഫിനാണ് നേട്ടവും മേൽക്കൈയുമെന്ന് അച്ചു ഉമ്മൻ. പുതുപ്പള്ളിയിലേത് വൈകാരിക തിരഞ്ഞെടുപ്പാണ്. എന്നാൽ എല്ലാം ചർച്ചയാകും. ഉമ്മൻചാണ്ടിയും ചാണ്ടി ഉമ്മനും ഒരുമിച്ച് മൽസരിക്കുന്ന തിരഞ്ഞെടുപ്പായിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അച്ചു പറഞ്ഞു.
സര്‍ക്കാരിന്റെ വിലയിരുത്തലുണ്ടാകും, ദൈനംദിന വസ്തുക്കളുടെ വിലക്കയറ്റം ചര്‍ച്ചയാകും, സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതെന്തും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും. ഇതിലേത് ചര്‍ച്ചയാകണെങ്കിലും യുഡിഎഫിനാണ് ലാഭം. ഉമ്മന്‍ചാണ്ടിയും ചാണ്ടി ഉമ്മനും ഒരുമിച്ച് മത്സരിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. ആരൊക്കെ ശ്രമിച്ചാലും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിക്കാരുടെ മനസ്സില്‍ നിന്ന് മായ്ച്ച് കളയാന്‍ പറ്റില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പായതുകൊണ്ട് പുതുപ്പള്ളിയില്‍ നല്ല തിരക്കാണ്. എന്തൊക്കെ പറഞ്ഞാലും ഇതൊരു വൈകാരിക തെരഞ്ഞെടുപ്പാണ് അതിനോടൊപ്പം സര്‍ക്കാരിന്റെ വിലയിരുത്തലുമുണ്ടാകും.