Loksabha Election 2024NationalPolitics

മോദിയുമായി‌ സംവാദത്തിന് തയ്യാറെന്ന് രാഹുൽ ​ഗാന്ധി ; ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും രാഹുൽ ആരാണെന്നും പരിഹസിച്ച് ബിജെപി

‌‌ഡല്‍ഹി : രാജ്യം തെരഞ്ഞെടുപ്പ് ആവേശത്തിലിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുന്ന രാഹുൽ ​ഗാന്ധിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിശയം. സംവാദത്തിന് തയ്യാറെന്ന് രാഹുൽ ​ഗാന്ധിയും എന്തിന് താങ്കളുമായൊരു സംവാദം നടത്തണമെന്നാണ് ബിജെപിയും ചോദ്യമുന്നയിച്ചതാണ് ചർച്ചാ വിഷയം.

കഴിഞ്ഞ ​ദിവസമാണ് തെര‍ഞ്ഞെടുപ്പ് പ്രകടനങ്ങൾക്കിടെ പരസ്പരം കുറ്റാരോപിച്ച് കൊണ്ടിക്കുന്ന പ്രധാനമന്ത്രിയുമായി താൻ സംവാദത്തിന് തയ്യാറെന്ന് അറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അറിയിച്ച് രം​ഗത്ത് എത്തിയത് . ലഖ്നൗവില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവിധാന്‍ സമ്മേളന്‍ പരിപാടിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രധാനമന്ത്രിയുമായി ഒരു പൊതു സംവാദത്തിന് ഞാന്‍ തയ്യാറാണ്. പൊതു സംവാദം ആരാഗ്യകരമായ ജനാധിപത്യത്തിന് വഴി തെളിക്കും. ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരുക്കമാണ് ‘രാഹുൽ ​ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്തി മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടിയുടെ പിശകുകള്‍ തിരുത്തണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ശൈലി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിലെയും ദല്‍ഹി ഹൈക്കോടതിയിലെയും മുന്‍ ജഡ്ജിമാരായ മദന്‍ ലോക്കൂറും എ.പി ഷായും ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാമുമായി ചേര്‍ന്ന് വ്യാഴാഴ്ച മോദിയെയും രാഹുല്‍ ഗാന്ധിയെയും ഒരു പൊതു സംവാദത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി.

എന്നാൽ രാഹുൽ ​ഗാന്ധിയുടെ ഈ സംവാദത്തിലേക്കുള്ള ക്ഷണത്തിന് പരിഹാസം നിറഞ്ഞ മറുപടിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. രാ​ഹുൽ ​ഗാന്ധി ആരാണെന്നും എന്തിന് മോദി ഇദ്ദേഹവുമായി സംവാദം നടത്തണം എന്നുമായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ ചോദ്യം.

രാഹുൽ കോൺ​ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പോലുമല്ല. താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിക്കുകയും പാർട്ടി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുൽ ​ഗാന്ധി പറയട്ടെ. എന്നിട്ട് മോദിയെ സംവാദത്തിന് ക്ഷണിക്കൂ. അതുവരെ താങ്കളുമായുള്ള ഏതു സംവാദത്തിനും ഞങ്ങളുടെ പാർട്ടി വക്താക്കളെ പറഞ്ഞയക്കുന്നതായിരിക്കും, തേജസ്വി സൂര്യ പരിഹസിച്ചു.

ഒരു സാധാരണ ബിജെപി പ്രവർത്തകനുമായി തന്റെ സ്വന്തം തട്ടകത്തിൽ മത്സരിക്കാനുള്ള ധൈര്യമില്ലാത്ത ഒരാൾ പൊങ്ങച്ചം പറയരുതെന്നായിരുന്നു അമേഠിയിലെ ബിജെപി സ്ഥാനാർഥിയായ സ്മൃതി ഇറാനിയുടെ പരിഹാസം. പ്രധാനമന്ത്രി മോദിയെ പോലെ ഒരാളോട് സംവാദം നടത്തണമെന്ന് പറയുന്ന താങ്കൾ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആണോ എന്നും അവർ ചോദിച്ചു.

മുൻ കോൺ​ഗ്രസ് നേതാവും ബിജെപി ദേശീയ വക്താവുമായ ജയ്വീർ ഷെർ​ഗിലും രാഹുലിനെ കടന്നാക്രമിച്ചു. പാർലമെന്റിൽ രാഹുലിന്റെ ഹാജർനില ഉൾപ്പെടയുള്ള കാര്യങ്ങൾ നിരത്തിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പാർലമെന്റിൽനിന്നും അമേഠിയിൽ നിന്നും പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നും ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് ഒളിച്ചോടിയ ആളാണ് മോദിയുമായി സംവാദത്തിന് വന്നിരിക്കുന്നത്. ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും ആ​ഗ്രഹിക്കുന്ന കാര്യത്തിന് അർഹതയുണ്ടോയെന്ന് സ്വയം പഠിക്കണമെന്നും ജയ്വീർ ഷെർ​ഗിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *