KeralaNews

പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പൊലീസ് അക്കാദമി ഡയറക്ടറായി നിയമനം

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി. പൊലീസ് അക്കാദമി ഡയറക്ടറായാണു നിയമനം. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ച് നേരത്തേ സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണു സർവീസിൽ തിരിച്ചെടുത്തത്.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2023 മേയ് 18ന് സസ്പെൻ്റ് ചെയ്തത്. രണ്ടുമാസത്തിനുശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല.

രണ്ടാം തവണയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പി.വിജയന് അനുകൂലമായി റിപ്പോർട്ട് നൽകി. അഞ്ചു മാസത്തെ സസ്പെൻഷനുശേഷം പിന്നീട് പി.വിജയനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *