തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ, ഡി.എ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത് 1.75 ലക്ഷം മുതല്‍ 10.5 ലക്ഷം വരെ. ശമ്പള പരിഷ്കരണ, ഡി.എ കുടിശിക കിട്ടുമോയെന്ന ആശങ്കയിലാണ് സർക്കാർ ജീവനക്കാർ.
2019 ജൂലൈ ഒന്നുമുതല്‍ 2021 ഫെബ്രുവരി 28 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളിലും 2024 ഏപ്രില്‍, നവംബര്‍ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരി ഇത് സംബന്ധിച്ച ഉത്തരവും തോമസ് ഐസക്ക് ഇറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്ദാനം വിഴുങ്ങി.
2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കളും ബാലഗോപാല്‍ അനന്തമായി മരവിപ്പിച്ചിരിക്കുകയാണ്. 2024 ഏപ്രില്‍ 1 ന് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവില്‍ എപ്പോള്‍ കൊടുക്കുമെന്ന് ഒരു തീരുമാനവും കെ.എന്‍. ബാലഗോപാല്‍ എടുത്തില്ല. തീരുമാനം എടുക്കേണ്ട ഫയല്‍ 27 ദിവസമായി ബാലഗോപാലിന്റെ ഓഫിസില്‍ ഉറക്കത്തിലാണ്.
Read Also: ശമ്പള പരിഷ്കരണ കുടിശിക ആവിയായി; മൂന്നാം ഗഡുവും മരവിപ്പിച്ച് കെ.എൻ. ബാലഗോപാല്‍; ജീവനക്കാര്‍ക്ക് നഷ്ടം 64,000 രൂപ മുതല്‍ 3.76 ലക്ഷം വരെ
21 ശതമാനം ഡി.എ കുടിശികയാണ്. ഇതില്‍ 2 ശതമാനം അടുത്ത മാസത്തെ ശമ്പളത്തില്‍ തരുമെന്നാണ് വാഗ്ദാനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ് 7 ഗഡു ഡി.എ കുടിശികയാകുന്നത്. ഡി.എ, ശമ്പള പരിഷ്കരണ കുടിശിക ഇനത്തില്‍ ജീവനക്കാരന് ലഭിക്കാനുള്ള തുക അറിയാം. തസ്തിക, അടിസ്ഥാന ശമ്പളം, ലഭിക്കാനുള്ള തുക എന്നി ക്രമത്തില്‍
തസ്തിക | അടിസ്ഥാന ശമ്പളം | ലഭിക്കേണ്ട കുടിശിക |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 173020 |
ക്ലർക്ക് | 26500 | 199610 |
സിവിൽ പോലിസ് ഓഫിസർ | 31100 | 236614 |
സ്റ്റാഫ് നേഴ്സ് | 39300 | 305082 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 352944 |
സബ് ഇൻസ്പെക്ടർ | 55200 | 417648 |
സെക്ഷൻ ഓഫിസർ | 56500 | 425810 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 447082 |
അണ്ടർ സെക്രട്ടറി | 63700 | 476738 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 641300 |
സിവിൽ സർജൻ | 95600 | 716344 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 809372 |
ജോയിൻ്റ് സെക്രട്ടറി | 123700 | 924338 |
അഡീഷണൽ സെക്രട്ടറി | 140500 | 1042370 |