
Loksabha Election 2024News
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
എറണാകുളം : പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങിയാണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചത്. വളഞ്ഞമ്പലത്ത് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. തേവര സ്വദേശി മനോജ് ഉണ്ണിയാണ് (28) മരിച്ചത്.
അതേ സമയം പ്രധാന മന്ത്രി ഇന്ന് കേരളത്തിലെത്തിയിട്ടുണ്ട്. രാത്രി പത്ത് മണിയോടെയാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്.
തിങ്കളാഴ്ച ആറ്റിങ്ങൽ മണ്ഡലത്തിലും ആലത്തൂരിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.