രമേശ്വരം കഫേ സ്‌ഫോടനം: ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

xr:d:DAF_kFlGEdk:236,j:4039026881634020444,t:24040512

രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച എൻഐഎ ചോദ്യം ചെയ്ത രണ്ട് മൊബൈൽ ഷോപ്പ് തൊഴിലാളികള്‍ വഴിയാണ് സായ് പ്രസാദിലേക്കുള്ള സൂചനകള്‍ എത്തിയതെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് മുസമ്മിൽ ഷരീഫ് എന്നയാളെ എൻഐഎ മാർച്ച് 28ന് അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ സൂത്രധാരകരിൽ ഒരാളാണ് ഇയാൾ എന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. ഇയാൾക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച എൻഐഎ ശിവമോഗയിലും ഒരു മൊബൈൽ സ്റ്റോറിലും രണ്ട് പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

മുസവ്വിർ ഷസീബ് ഹുസൈൻ എന്നയാളാണ് സ്ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്നാണ് എൻഐഎ പറയുന്നത്. അബ്ദുൽ മതീൻ താഹ എന്നയാൾക്കു വേണ്ടിയും അന്വേഷണം തുടരുകയാണ്. മൂന്നു പേരുടെയും വീടുകളിലും കടകളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

സായി പ്രസാദിനെ കസ്റ്റഡിയിലെടുത്തതോടെ കർണാകടയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുകയാണ്. കാവി അനുകൂലികള്‍ക്ക് സായ് പ്രസാദിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു ചോദിച്ചു.

ബിജെപി പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തതോടെ രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബിജെപിക്ക് പങ്കില്ലേ? കേന്ദ്രം എന്ത് പ്രതികരണമാണ് നൽകുന്നത്? റാവു കന്നഡയിൽ ട്വീറ്റ് ചെയ്തു. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ടതിന് ബി.ജെ.പിയുടെ വിശദീകരണവും അദ്ദേഹം തേടി.

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരുവിലെ ജനപ്രിയമായ കഫേയിൽ തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.

ബെംഗളൂരു കഫേ സ്‌ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 10 ലക്ഷം രൂപ വീതം എൻഐഎ കഴിഞ്ഞയാഴ്ച പാരിതോഷികം പ്രഖ്യാപിച്ചിരുന്നു .

മുസാവിർ ഹുസൈൻ ഷാസിബ് എന്ന ഷാസേബ് എന്ന എംഡി ജുനെദ് ഹുസൈൻ എന്ന മുഹമ്മദ് ജുനെദ് സെയ്ദ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ എന്ന അബ്ദുൾ മത്തീൻ താഹ എന്ന മത്തീൻ എന്ന താഹ എന്ന വിഘ്‌നേഷ് ഡി എന്ന സുമിത് എന്ന ഇരുവരുടെയും വിവരങ്ങൾക്കായി ഏജൻസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments