കൊച്ചി: ഫോബ്സ് മാസിക ആഗോള അതിസമ്പന്ന പട്ടിക പുറത്തിറക്കി. ലൂയിസ് വിറ്റണ് ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യന്‍ ഡോളര്‍) പട്ടികയില്‍ ഒന്നാമതായി. ഇലോണ്‍ മസ്ക് (195 ബില്യന്‍ ഡോളര്‍), ജെഫ് ബെസോസ് (194 ബില്യന്‍ ഡോളര്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. മലയാളികളില്‍ ഒന്നാമത് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ ചെയര്മാന് എം.എ. യൂസഫലിയാണ്.
14 മലയാളികളാണ് ഇത്തവണ സമ്പന്നരുടെ പട്ടകിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവര്‍ 14 പേരുടെയും കൂടി മൈാത്തം ആസ്തിമൂല്യം ഏതാണ്ട് 3.35 ലക്ഷം കോടി രൂപ വരും. യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതായത് 63,080 കോടി രൂപ. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 497ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 344ാം സ്ഥാനത്തെത്തി.
ജോയ് ആലുക്കാസ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് ആണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത് 440 കോടി ഡോളറായാണ് (36,520 കോടി) ആസ്തി വര്‍ദ്ധിച്ചിരിക്കുന്നത്. 350 കോടി ഡോളര്‍ (29,050 കോടി രൂപ) വീതം ആസ്തിയുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്, വി.പി.എസ് ഹെല്‍ത്ത് കെയറിന്റെയും ബുജീല് ഹോള്‍ഡിങ്സിന്റെയും ചെയര്‍മാനായാ ഡോ. ഷംസീര്‍ വയലില്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കുവെച്ചിട്ടു.
1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോര്‍ബ്സ് അതിസമ്പന്ന പട്ടികയില്‍ ഇടംപിടിക്കുന്നത്
പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍
- രവി പിള്ള (ആര്.പി ഗ്രൂപ്പ്) 330 കോടി ഡോളര്‍ (27,390 കോടി രൂപ)
- സണ്ണി വര്‍ക്കി (ജെംസ് എജുക്കേഷന്‍) -330 കോടി ഡോളര്‍ (27,390 കോടി രൂപ)
- ടി.എസ്. കല്യാണരാമന് (കല്യാണ്‍ ജുവലേഴ്സ് – 320 കോടി ഡോളര്‍ (26,560 കോടി രൂപ)
- പി.എന്‍.സി മേനോന് (ശോഭ ഗ്രൂപ്പ്) – 280 കോടി ഡോളര്‍ (23,240 കോടി രൂപ)
- എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്) – 200 കോടി ഡോളര്‍ (16,600 കോടി രൂപ)
- കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (വി-ഗാര്‍ഡ്, വണ്ടര്‍ല ഹോളിഡേയ്സ്) 160 കോടി ഡോളര്‍ (13,280 കോടി രൂപ)
- സാറാ ജോര്‍ജ് മുത്തൂറ്റ് (മുത്തീറ്റ് ഫിനാന്‍സ്) – 130 കോടി ഡോളര്‍ (10,790 കോടി രൂപ)
- ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)
- ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)
- ജോര്‍ജ് തോമസ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)