ബാലഗോപാലിൻ്റെ കടുംവെട്ട്! 35 % പദ്ധതികൾ വെട്ടിച്ചുരുക്കി; സംസ്ഥാനത്ത് വികസന സ്തംഭനമെന്ന് പ്ലാനിംഗ് ബോർഡ് കണക്കുകൾ

തിരുവനന്തപുരം: പദ്ധതികൾ വെട്ടി ചുരുക്കി ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് പദ്ധതികൾ 35 ശതമാനത്തോളം വെട്ടി കുറയ്ക്കുന്നത്.

വികസന പ്രവർത്തനങ്ങളുടെ അളവ് കോലാണ് പദ്ധതി കളുടെ ചെലവഴിക്കൽ ശതമാനം. 35 ശതമാനം പദ്ധതികൾ വെട്ടിച്ചുരുക്കി എന്നതിനർത്ഥം സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു എന്നതാണ്. സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായ ഇന്ന് പ്ലാൻ സ്പേസ് പ്രകാരം പദ്ധതി ചെലവ് 65.84 ശതമാനം മാത്രം. ഇതാണ് പിണറായിയുടേയും ബാലഗോപാലിൻ്റേയും കെ വികസനം അഥവാ കടുംവെട്ട് വികസനമെന്നാണ് വിമർശം ഉയരുന്നത്.

2023-24 ൽ സംസ്ഥാനത്തിൻ്റെ ആകെ പദ്ധതി വിഹിതം 38629. 19 കോടി രൂപയാണ്. പക്ഷേ, ചെലവഴിച്ചത് 65.84 ശതമാനം മാത്രം. അതുപോലെ 22112 കോടി രൂപ സ്റ്റേറ്റ് പ്ലാൻ വിഹിതമായി വകയിരുത്തിയതിൽ 67.49 ശതമാനമാണ് ചെലവാക്കിയത്. തദ്ദേശസ്ഥാപനങ്ങൾക്ക് 23-24 ൽ അനുവദിച്ച 8258 കോടിയിൽ ചെലവാക്കിയത് 67.64 ശതമാനം മാത്രം. പദ്ധതിയുടെ കേന്ദ്ര വിഹിതമായി 8259. 19 കോടി വകയിരുത്തിയെങ്കിലും ചെലവ് 59. 62 ശതമാനത്തിൽ ഒതുങ്ങി. കേന്ദ്ര പദ്ധതികളുടെ വിനിയോഗ സർട്ടിഫിക്കറ്റ് കൃത്യമായി സമർപ്പിച്ച് പണം നേടിയെടുക്കാൻ ധനകാര്യ വകുപ്പ് പരാജയപ്പെട്ടു എന്ന് കണക്കുകളിൽ വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments